ഒരു വീടോ കടമുറിയോ മോട്ടോർ പെരയോ ഒരു ചെറിയ വ്യവസായ സ്ഥാപനമോ എന്തിന് ഒരു ട്രാൻസ്ഫോർമർ സ്റ്റേഷൻ തന്നെയായാലും നമ്മൾ പണിയുമ്പോൾ നല്ല എർത്തിംഗിനുള്ള സ്ഥലവും അവിടെ ഉണ്ടാകട്ടെ..
നല്ല വീടുകളിൽ നല്ല വയറിംഗും നല്ല ELCB യും ഉണ്ടാകുമാറാകട്ടെ..
കാശും സമയവുവില്ല എന്നാരെങ്കിലും പറഞ്ഞാൽ തിരിച്ചറിയുക.. അറ്റകുറ്റപണികൾക്കുള്ള ചിലവും കഷ്ട നഷ്ടങ്ങൾക്ക് വേണ്ടിവരുന്ന പണവും, ഏറെ കൂടുതാലാണെന്ന് അതെപ്പോഴും ലാഭിക്കാം എന്ന് ..
നമ്മുടെ തന്നെ വീടുകളിൽ നമ്മുടെ തന്നെ ചുറ്റു വട്ടത്ത് നമ്മുടെ തന്നെ ബന്ധുക്കളും നമ്മുടെ കുട്ടികളും എല്ലാ വിധ സുരക്ഷയോടും കൂടി വളരട്ടെ..
വൈദ്യുതിയെ ഉപയോഗിക്കുമ്പോഴും
സുരക്ഷാ രീതികൾ എങ്ങും എപ്പോഴും അവലംഭിക്കുകയും ചെയ്യട്ടെ..
വീടു പണിയുടെ അവസാന ലാപ്പിൽ
നല്ല ഒരു ELCB വയ്ക്കാനോ , രണ്ടര മീറ്ററിന്റെ ബി ക്ലാസ്സ് എർത്ത് പൈപ്പ് സ്ഥാപിക്കാൻ കയ്യിൽ കാശില്ലല്ലോ എന്ന് സ്വമനസാലെയോ മറ്റാരെങ്കിലുമോ പറഞ്ഞാൽ തന്നെ അഥവാ ISI മാർക്കുള്ള വയറുകൾക്കും നല്ല സ്വിച്ചുകൾക്കും നല്ല ഒരു ELCBയ്ക്കും കയ്യിൽ കാശില്ലല്ലോ എന്നോർത്തു പോയാൽ സ്വയം തിരിച്ചറിയണം.. അപകടങ്ങൾ വരാതിരിക്കാനുള്ള ഏതൊരു ശ്രമങ്ങളെയും!
ഒപ്പം,
"രണ്ടായിരം സ്ക്വയർ ഫീറ്റിന്റെ
സൗധം പണിഞ്ഞു എന്നതിനേക്കാൾ വൈദ്യുതി യുടെ കാര്യത്തിൽ സുരക്ഷയോടെ ഒരു വീടുണ്ടാക്കി എന്നതിലാകും ലോകം നാളെ നമ്മളെ ഓർത്ത് അഭിമാനിക്കുന്നത്"
ഇലട്രിക്കൽ സംബന്ധമായ സംശയങ്ങൾക്ക് വിളിക്കാം +918281860729..
0 Comments