ഇന്ന് നിങ്ങളെ ഓർമ്മപ്പെടുത്തുന്നത് 'മൾട്ടി പ്ലഗ്ഗ് സൊക്കറ്റു'കളുടെ പ്രാധാന്യത്തെ കുറിച്ചാണ്.
പ്ലഗ്ഗ് സൊകറ്റുകൾ വെക്കുന്നത് 'സ്ക്വൊയറും റൗണ്ടും ഹോളുകൾ വരുന്ന' മൾട്ടി സൊക്കറ്റുകളായാൽ വിവിധങ്ങളായ ആവശ്യങ്ങൾക്കത് വളരെ ഉപകാരപ്രധമായിരിക്കും. ചിലരെല്ലാം ഈ കാര്യം ശ്രദ്ധിക്കാറുണ്ടങ്കിലും പ്ലഗ്ഗ് സൊകറ്റുകളും സ്വിച്ച് ബോഡുകളും പിടിപ്പിക്കുന്ന സമയത്ത് പലരുടെയും ശ്രദ്ധയിൽനിന്ന് ഈ കാര്യം വിട്ടുപോകാറുമുണ്ട്.
വയറിംഗ് ചെയ്യുന്ന ഇലക്ട്രീഷന് ഇതിൻ്റെ ഉപയോഗത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് വേണ്ടത്ര ജ്ഞാനമില്ലങ്കിൽ അവരത് വീട്ടുകാരെ ഓർമ്മപ്പെടുത്തുകയുമില്ല.
അതുകൊണ്ട് പുതിയ വീട് വെക്കുന്നവരും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു!
-------
എൻ്റെ ഈ ചെറിയ ഓർമ്മപ്പെടുത്തൽ ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടാൽ അതാണൻ്റെ സന്തോഷം

0 Comments